ശ്രീനാരായണ ജയന്തി ആഘോഷം

Posted on: 31 Aug 2015കൊച്ചി: പാലാരിവട്ടം എസ്എന്‍ഡിപി 2831-ാം നമ്പര്‍ ശാഖയില്‍ പ്രസിഡന്റ് എം.എന്‍. ഷണ്മുഖന്‍ പതാക ഉയര്‍ത്തി. ഗുരുജയന്തി സമ്മേളനം എസ്എന്‍ഡിപി യോഗം കണയന്നൂര്‍ യൂണിയന്‍ കമ്മിറ്റിയംഗം കെ.പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ശ്രീകുമാര്‍ തട്ടാരത്ത്, എ.ആര്‍. സന്തോഷ്, ഡോ. മനോഹരന്‍ പട്ടാലി, ഓമന ബാബു, മിനി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. കണയന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ കമ്മിറ്റിയംഗം എന്‍. സന്തോഷ് ഗുരുജയന്തി സന്ദേശം നല്‍കി. മുതിര്‍ന്ന വനിതാസംഘം നേതാക്കളായ ഡോ. കാര്‍ത്ത്യായനി, ഓമന ബാബു, വത്സല വിജയന്‍, കോമളം എന്നിവരെ ആദരിച്ചു.
എസ്എന്‍ഡിപി യോഗം 1484 പച്ചാളം ശാഖയില്‍ ശാഖാ പ്രസിഡന്റ് അഡ്വ. വി.പി. സീമന്തിനിയുടെ അധ്യക്ഷതയില്‍ ഗുരുദേവ ജയന്തി ആഘോഷം നടന്നു. ജസ്റ്റിസ് ജി. ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി.ആര്‍. പത്മനാഭന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഡോ. എ.കെ. ബോസ്, കമ്മിറ്റിയംഗം വി.എ. സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.

More Citizen News - Ernakulam