യുവകലാ തരംഗ് കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: 31 Aug 2015



കൊച്ചി: എളമക്കര യുവകല തരംഗിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൊഫ. എം.കെ. സാനു നിര്‍വഹിച്ചു. ഗ്രന്ഥശാല എന്‍.എസ്. മാധവന്‍ ഉദ്ഘാടനം ചെയ്തു. ഇ.എം.എസ്., ടി.കെ.ബേബി ചിത്രങ്ങളുടെ അനാച്ഛാദനം അഡ്വ. കെ. ബാലചന്ദ്രന്‍ നിര്‍വഹിച്ചു.
30 വര്‍ഷം മുമ്പ് യുവകലാ തരംഗിന്റെ ഭിത്തിയില്‍ സി.എന്‍. കരുണാകരന്‍ നിര്‍മിച്ച ശില്പം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ അനാച്ഛാദനം അദ്ദേഹത്തിന്റെ ഭാര്യ ഈശ്വരി കരുണാകരന്‍ നിര്‍വഹിച്ചു. ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഉന്നതവിജയം നേടിയ മേരി ടിറ്റി ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. യുവകലാ തരംഗിന്റെ ഉപഹാരം ഡോ. സി.കെ. രാമചന്ദ്രന്‍ നല്‍കി.
ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എം. അനില്‍ കുമാര്‍ അധ്യക്ഷനായി. സാഹിത്യകാരന്മാരായ നാരായന്‍, രവി കുറ്റിക്കാട്, നാടകാചാര്യന്‍ എ.ആര്‍. രതീശന്‍,സംഗീത സംവിധായകന്‍ കെ.എം. ഉദയന്‍, പി.എന്‍.സീനുലാല്‍ എന്നിവര്‍ സംസാരിച്ചു.
രക്ഷാധികാരി പി.എച്ച്. ഷാഹുല്‍ ഹമീദ്, സജിനി ജയചന്ദ്രന്‍, പ്രസിഡന്റ് വി.വി. മോഹനന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

More Citizen News - Ernakulam