കാലോചിതമായ സമരങ്ങളിലൂടെ ഗുരുദേവന്‍ സമൂഹത്തെ പരിഷ്‌കരിച്ചു -പി. രാജീവ്‌

Posted on: 31 Aug 2015പള്ളുരുത്തി: കാലഘട്ടത്തിന് അനുസൃതമായ സമര രൂപങ്ങളിലൂടെയാണ് ഗുരുദേവന്‍ സമൂഹത്തെ പരിഷ്‌കരിച്ചതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു.
പള്ളുരുത്തിയില്‍ ശ്രീധര്‍മ പരിപാലന യോഗം സംഘടിപ്പിച്ച ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധന നടത്തുന്നതിനായി പ്രതിഷ്ഠ നടത്തി. പിന്നീട് കണ്ണാടി പ്രതിഷ്ഠിച്ച് സ്വയം തിരിച്ചറിയാന്‍ സമൂഹത്തെ പഠിപ്പിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ പഠിപ്പിച്ചു. തുടര്‍ന്ന് വ്യവസായത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി.
ധര്‍ണയും പിക്കറ്റിങ്ങും മാത്രമല്ല സമരം. ജൈവകൃഷി നടത്തുന്നതും ഒരു സമര രൂപമാണ്. ജീവിക്കാനുള്ള അവകാശത്തിനു േവണ്ടിയുള്ള സമരമാണത്. സര്‍ക്കാറുകള്‍ക്കെതിരെ മാത്രമല്ല സമരം വേണ്ടത്. ചില ഘട്ടങ്ങളില്‍ പ്രതിരോധങ്ങള്‍ സ്വയം തീര്‍ക്കാന്‍ നമുക്ക് കഴിയണം. ജൈവകൃഷി വ്യാപിപ്പിക്കല്‍ അത്തരമൊരു രീതിയാണ്.
ഗുരുദേവന്റെ ദര്‍ശനങ്ങളെ പരിമിതപ്പെടുത്താന്‍ ആരും ശ്രമിക്കരുത്. അതിനെ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വി.കെ. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. വി.കെ. പ്രദീപ്, എം.എസ്. രാജേഷ്‌കുമാര്‍, പി.കെ. മണിയപ്പന്‍. കൗണ്‍സിലര്‍മാരായ വി.എ. ശ്രീജിത്ത്, കെ.എന്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam