ആവേശമായി വടംവലി മത്സരം

Posted on: 31 Aug 2015



തൃപ്പൂണിത്തുറ: കുട്ടികള്‍ പങ്കെടുത്ത വടംവലിയും ഫുട്‌ബോള്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് മത്സരവുമൊക്കെയായി തൃപ്പൂണിത്തുറ ഭഗത്സോക്കര്‍ ക്ലബ്ബ് നടത്തിയ ഓണാഘോഷം ആവേശകരമായി. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ മൈതാനിയിലായിരുന്നു മത്സരം. കേരള ഫുട്‌ബോള്‍ അസോസിഷേന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ ഉദ്ഘാടനം ചെയ്തു. പി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി വി.പി. ചന്ദ്രന്‍, ഷാജി ഗോപാല്‍, ടി.എ. ദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫുട്‌ബോള്‍ കോച്ച് കെ. രവീന്ദ്രന്‍ സമ്മാനദാനം നടത്തി.

More Citizen News - Ernakulam