പഞ്ചായത്തംഗത്തേയും അനുജനേയും മര്‍ദിച്ച കേസ്സില്‍ ഒരാള്‍ പിടിയില്‍

Posted on: 31 Aug 2015ആലുവ: മദ്യപാന സംഘത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ പഞ്ചായത്തംഗത്തേയും അനുജനേയും മര്‍ദിച്ച കേസില്‍ ഒരാള്‍ പിടിയിലായി. പേങ്ങാട്ടുശ്ശേരി കാവലംകുഴി വീട്ടില്‍ ജോസ് മാത്യു (25) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ചുണങ്ങുംവേലി മുളയംകോട് കനാല്‍ പാലത്തിനു സമീപത്ത് വെച്ചായിരുന്നു മര്‍ദനം.
എടത്തല പഞ്ചായത്തംഗം ഷെബീര്‍, അനുജന്‍ സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സാദിഖിന്റെ കെട്ടിടത്തില്‍ താമസിക്കുന്ന അന്യ സംസ്ഥാന ജീവനക്കാരെ തടഞ്ഞു നിറുത്തി ജോസ് മാത്യുവും സംഘവും പണം ചോദിക്കുകയായിരുന്നുവെന്നാണ് പരാതി. പണം നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ ഇത് പിടിച്ചു വാങ്ങാനുള്ള ശ്രമവും നടത്തി. ഇതിനെ പറ്റി ചോദിക്കാനെത്തിയ സാദിഖിനെ കമ്പിവടികൊണ്ട് അടിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു. സംഭവമറിഞ്ഞെത്തിയ ഷെബീറിനും മര്‍ദനമേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എസ്.ഐ പി.എ. ഫൈസല്‍ പറഞ്ഞു.

More Citizen News - Ernakulam