ഗുരുദേവ ജയന്തി ആഘോഷം

Posted on: 31 Aug 2015



കാക്കനാട്: എസ്എന്‍ഡിപി യോഗം തൃക്കാക്കര സൗത്ത് ശാഖ കമ്മിറ്റിയുടെയും ശ്രീ നാരായണ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഗുരുദേവ ജയന്തി ആഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടന്നു. തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ഡി. സുരേഷ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി എന്‍.ഡി. പ്രേമചന്ദ്രന്‍, ശാഖാ സെക്രട്ടറി ഡി.എ. വിശ്വംഭരന്‍, എം.എന്‍. മോഹനന്‍, ഉണ്ണി കാക്കനാട് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്ത ഘോഷയാത്ര കാക്കനാട് ഗുരു മണ്ഡപത്തില്‍ സമാപിച്ചു.

More Citizen News - Ernakulam