ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു

Posted on: 31 Aug 2015ആലുവ: ബലരാമ-ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 41-ാമത് ഭാഗവത സപ്താഹ യജ്ഞവും അഷ്ടമി രോഹിണി ഉത്സവവും ആരംഭിച്ചു. രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ ആറ് മണി വരെയുമാണ് യജ്ഞം. വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് യജ്ഞം നടക്കുന്നത്.
പരിപാടിയുടെ അവസാന ദിവസമായ സപ്തംബര്‍ അഞ്ചിന് രാവിലെ 4.30ന് നിര്‍മാല്യ ദര്‍ശനം, ആറ് മണിക്ക് ഉഷഃപൂജ, 11 മണിക്ക് നവകം, പഞ്ചഗവ്യം, ഉച്ചപ്പൂജ, വൈകീട്ട് 6.30ന് ദീപാരാധന, വെടിക്കെട്ട്, രാത്രി പന്ത്രണ്ട് മണിക്ക് ജന്മാഷ്ടമി പൂജ, വിളക്കനെഴുന്നള്ളിപ്പ് എന്നിവ നടക്കും.

More Citizen News - Ernakulam