നെട്ടൂര്‍ ചതയം തിരുനാള്‍ ഘോഷയാത്ര
Posted on: 31 Aug 2015
നെട്ടൂര്‍: എസ്എന്‍ഡിപി യോഗം 4679-ാം നമ്പര്‍ നെട്ടൂര്‍ നോര്‍ത്ത് ശാഖ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് പി.ജി. പൊന്നപ്പന് പതാക ഉയര്‍ത്തി. നെട്ടൂര്‍ നോര്‍ത്ത് ശാഖയും 1404 നമ്പര്‍ തിരുനെട്ടൂര്‍ - മാടവന ശാഖയും ചേര്‍ന്ന് ഗുരുദേവസന്ദേശ ഇരുചക്രവാഹന റാലി നടത്തി. ചതയംതിരുനാള് ഘോഷയാത്രയും ദൈവദശക ഗാനാലാപനവും യൂത്ത്മൂവ്മെന്റിന്റെ ഓണാഘോഷ പരിപാടികളും നടന്നു. ഘോഷയാത്രയ്ക്ക് പി.ജി. പൊന്നപ്പന്, കെ. അരവിന്ദാക്ഷന്, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്കി.