ശ്രീനാരായണ ജയന്തി ആഘോഷം

Posted on: 31 Aug 2015



മുളന്തുരുത്തി: ശ്രീനാരായണ ജയന്തിയുടെ ഭാഗമായി മുളന്തുരുത്തി ഗുരുധര്‍മ്മഗ്രാമം ശാഖയില്‍ ചതയം തിരുനാള്‍ ഘോഷയാത്ര യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ജയന്തി സമ്മേളനം ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എന്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. പാലാ ആര്‍.ഡി.ഒ. സി.കെ. പ്രകാശന്‍, വി.എസ്. മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
1798-ാം നമ്പര്‍ കാഞ്ഞിരമറ്റം-ആമ്പല്ലൂര്‍ ശാഖയില്‍ ഗുരുദേവ ജയന്തിയാഘോഷവും ശാഖാ മന്ദിരം ഉദ്ഘാടനവും നടന്നു. വെള്ളാപ്പള്ളി നടേശന്‍ ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. പ്ലസ് ടുവിന് മുഴുവന്‍ മാര്‍ക്ക് നേടിയ ശ്രീജ സോമനെ ആദരിച്ചു.
തൊട്ടൂര്‍ 2832-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ തിരുമറയൂരില്‍ നിന്നാരംഭിച്ച ചതയദിന ഘോഷയാത്ര തൊട്ടൂര്‍ ശാഖാ മന്ദിരത്തില്‍ സമാപിച്ചു.

More Citizen News - Ernakulam