ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം

Posted on: 31 Aug 2015അമ്പലമേട്: കക്കാട് മാമല എസ്എന്‍ഡിപി ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശാഖയുടെ ശ്രീനാരായണപുരം ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ ചടങ്ങുകള്‍ നടന്നു. ഘോഷയാത്ര മാമലയില്‍ നിന്ന് ആരംഭിച്ച് തിരുവാങ്കുളം ശാസ്താംമുകള്‍ ചുറ്റി എസ്എന്‍ഡിപി അങ്കണത്തില്‍ സമാപിച്ചു. ശാഖാ പ്രസിഡന്റ് എ.കെ. രാജീവ്, സെക്രട്ടറി കെ.പി തങ്കപ്പന്‍, കെ. കെ. മുരുകേഷ് എന്നിവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ സദ്യയില്‍ നൂറുകണക്കിന് പേര്‍ പങ്കുകൊണ്ടു. വൈകീട്ട് പ്രസാദഊട്ടും നടന്നു.

More Citizen News - Ernakulam