സമുദായ സംഘടനകള്‍ മതനിരപേക്ഷതയോടെ പ്രവര്‍ത്തിക്കണം

Posted on: 31 Aug 2015കൊച്ചി: സമുദായ സംഘടനകള്‍ മതനിരപേക്ഷതയ്ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കണമെന്ന് ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ പറഞ്ഞു. കലൂര്‍ ല്യൂമന്‍ ജ്യോതിസില്‍ ന്യൂമാന്‍ അസോസിയേഷന്റെ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യ താത്പര്യങ്ങള്‍ക്കാകണം സമുദായ സംഘടനകള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫാ. എ. അടപ്പൂര്‍ അധ്യക്ഷനായ ചടങ്ങില്‍ എന്‍.ഡി. പ്രേമചന്ദ്രന്‍, ഷാജി ജോര്‍ജ്, മാത്യു ജോസഫ്, അഡ്വ. റോയി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam