ആലങ്ങാട് പഞ്ചായത്തില്‍ ഓഡിറ്റോറിയം നിര്‍മാണം തുടങ്ങി
Posted on: 31 Aug 2015
കരുമാല്ലൂര്‍: ആലങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഇ.എം.എസ്. ഓഡിറ്റോറിയത്തിന്റെ നിര്‍മാണം തുടങ്ങി. പുതുതായി പണിതിരിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ മുകളിലായാണ് ഓഡിറ്റോറിയം നിര്‍മിക്കുന്നത്. 40 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് നിര്‍മാണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ലത പുരുഷന് അധ്യക്ഷത വഹിച്ചു.
വി.ബി. ജബ്ബാര്‍, സാബു മട്ടയ്ക്കല്‍, എ.സി. രാധാകൃഷ്ണന്, പി.എസ്. ജഗദീശന്, രാധാമണി ജയ്സിങ്, ഇന്ദിര സോമന്, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷൈനി, അസി. എന്‍ജിനീയര്‍ സൗമ്യ എന്നിവര്‍ സംസാരിച്ചു.