ഖുര്‍ ആന്‍ പരീക്ഷാ അവാര്‍ഡ് വിതരണം

Posted on: 31 Aug 2015ചെറായി: കെ.എന്‍.എം. പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വെളിച്ചം ഖുര്‍ആന്‍ പരീക്ഷാ അവാര്‍ഡ് വിതരണം നടത്തി.
എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു.
ഷെറീന വി.എ. (ഒന്നാം റാങ്ക്), അബ്ദുല്‍ റഹ്മാന്‍ മാഞ്ഞാലി (രണ്ടാം റാങ്ക്), കെ.കെ. വാഹിദ (മൂന്നാംറാങ്ക്) എന്നിവര്‍ കരസ്ഥമാക്കി.
നൗഷാദ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. എടവനക്കാട് മഹല്ല് ഖത്തീബ് അബൂബക്കര്‍ റഷാദി, മെഹബൂബ് കൊച്ചി, വികെ ഇക്ബാല്‍, ഷിയാസ് മാലിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam