ഇടവകകളില്‍ സാമ്പത്തിക സമിതികള്‍ വരുന്നു

Posted on: 31 Aug 2015കൊച്ചി: അതിരൂപത സിനഡിന്റെ നയപരമായ തീരുമാനങ്ങളില്‍ വരാപ്പുഴ അതിരൂപത അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഒപ്പുവച്ചു. ഇടവകകളില്‍ ജന പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക സമിതികളുടെ രൂപവത്കരണം, തിരുനാളാഘോഷങ്ങളില്‍ കുറവുവരുത്തി ജീവകാരുണ്യത്തിന് പ്രാമുഖ്യം നല്‍കല്‍, പരിസ്ഥിതി ഇടപെടലുകള്‍ തുടങ്ങി നിരവധി വിഷയങ്ങളിലാണ് സിനഡില്‍ നിര്‍ദ്ദേശങ്ങളുള്ളത്.
ഞായറാഴ്ച അതിരൂപത പാസ്റ്ററല്‍ സെന്ററായ കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടന്ന പോസ്റ്റല്‍ സിനഡില്‍ അസംബ്ലിയില്‍ വച്ചാണ് അതിരൂപതയില്‍ ചരിത്രപരമായ പുതിയ കീഴ്വഴക്കങ്ങള്‍ക്ക് വഴിവെയ്ക്കാവുന്ന സിനഡ് തീരുമാനങ്ങളില്‍ ഒപ്പുവച്ചിരിക്കുന്നത്.
ശക്തമായ സ്ത്രീ പങ്കാളിത്തവും സ്ത്രീകളുടെ ഉന്നമനവും ഉറപ്പുവരുത്തുകയെന്നതാണ് സിനഡ് തീരുമാനങ്ങളില്‍ സവിശേഷമായത്. അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, സിനഡ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, പ്രൊഫ. വി.എക്‌സ്. സെബാസ്റ്റ്യന്‍ ഡോ. പി.ജെ. ബീന, അഡ്വ. ഷെറി ജെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam