ആവേശം പൊടിപാറിച്ച് ഭൂതത്താന്‍കെട്ടില്‍ ബൈക്ക് മഡ്‌ െറയ്‌സ്‌

Posted on: 31 Aug 2015കോതമംഗലം: ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ ആവേശമായി ബൈക്ക് മഡ്‌ െറയ്‌സ്. ഭൂതത്താന്‍കെട്ട് ഡി.ടി.പി.സി. തടാകത്തിലായിരുന്നു മത്സരം. വേനലില്‍ തടാകമായി ഉപയോഗിക്കുന്ന ഇവിടെ മഴക്കാലത്ത് ബാരേജ് തുറക്കുന്നതു കൊണ്ട് വെള്ളം വറ്റി മൈതാനമാവും. ആദ്യമായാണ് നിരവധി പരിപാടികള്‍ക്ക് വേദിയായിട്ടുള്ള ഭൂതത്താന്‍കെട്ട് മഡ്‌ െറയ്‌സിന് വേദിയാവുന്നത്.
തടാക ഭാഗത്ത് വൃത്താകൃതിയിലുള്ള പ്രത്യേക ട്രാക്കിലൂടെയാണ് ബൈക്ക് മഡ്‌ െറയ്‌സ് നടന്നത്. ഏഴ് പേര്‍ വീതം അടങ്ങുന്ന മൂന്ന് ക്ലാസുകളിലായായിരുന്നു മത്സരം. ബിഗ്നേഴ്‌സ്, നോവൈസ്, എക്‌സ്‌പെര്‍ട്ട് തുടങ്ങിയ ക്ലാസുകളിലായി നിരവധി പേര്‍ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും പങ്കെടുത്തു. ആകാശത്തോളം പൊടി ഉയര്‍ത്തിയാണ് ബൈക്കുകള്‍ ചീറിപ്പാഞ്ഞത്. മണ്‍തിട്ടകളില്‍ തട്ടി ബൈക്കുകള്‍ ഉയര്‍ന്നു പൊങ്ങി അഭ്യാസമുറകളും കൂടിയായപ്പോള്‍ കാണികളും ഇരിപ്പിടത്തില്‍ നിന്ന് ഉയര്‍ന്നു. പിന്നെ ആര്‍പ്പുവിളിയും കൈയടിയുമായി.
ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ മത്സരം വൈകീട്ട് 6.30-നാണ് സമാപിച്ചത്. ഫൈനലില്‍ ഓരോ ക്ലാസിലും ആറ് പേര്‍ വീതം പങ്കെടുത്തു. ബിഗ്നേഴ്‌സില്‍ എറണാകുളം സ്വദേശി ശങ്കരന്‍ ചാമ്പ്യനായി. ഫര്‍സില്‍ തൊടുപുഴ റണ്ണറപ്പും സുകൃത്ത് കര്‍ണാടക മൂന്നാം സ്ഥാനവും നേടി.
നോവൈസില്‍ പ്രവീണ്‍ പറവൂര്‍ ഒന്നാമതും ശങ്കരന്‍ എറണാകുളം രണ്ടാമതും വിഷ്ണു എറണാകുളം മൂന്നാമതും എത്തി. എക്‌സ്‌പെര്‍ട്ട് ക്ലാസില്‍ ചാമ്പ്യന്‍ കോതമംഗലം എസ്.ആര്‍.പി. വര്‍ക്ഷോപ്പ് ഉടമ സുധീഷാണ്. രണ്ടും മൂന്നും സ്ഥാനം യഥാക്രമം ജോസ് എറണാകുളവും രഞ്ജിത്ത് എറണാകുളവും ആണ്.
വിജയികള്‍ക്ക് ടി.യു. കുരുവിള എം.എല്‍.എ. ട്രോഫികള്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. ജേക്കബ്, എസ്.ഐ. ജോസ്, പെരിയാര്‍വാലി അസി. എന്‍ജിനീയര്‍ അലി, അഡ്വ. റോണി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam