ഈഴവ സമുദായം സംഘടിച്ച് ശക്തരായെന്ന് കാലം തെളിയിച്ചു -ഡോ. എം. എന്‍. സോമന്‍

Posted on: 31 Aug 2015പറവൂര്‍: ഈഴവ സമുദായം സംഘടിച്ച് ശക്തരായി എന്നത് കാലം തെളിയച്ചുകഴിഞ്ഞു എന്ന് എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ പറഞ്ഞു. പറവൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീനാരായണ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടനാ ശക്തി സംഭരിച്ചു വയ്ക്കാനുള്ളതല്ല, അത് പ്രയോഗിച്ച് കാണിക്കനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളുടെ കര്‍മപഥത്തിലൂടെ നേടിയെടുത്തതാണിത്.
ശക്തി കാട്ടിക്കൊടുക്കുന്നതിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. ഈഴവര്‍ എല്ലാവരും ഒത്തൊരുമയോടെ ഇതിനായി തയ്യാറെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരെയും അതിന്റെ നേതാക്കളെയും പണ്ട് അവഗണിച്ചിരുന്നു. ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ടെന്നും ഡോ. എം.എന്‍. സോമന്‍ അഭിപ്രായപ്പെട്ടു.

More Citizen News - Ernakulam