ശ്രീനാരായണഗുരു ജയന്തി ആഘോഷം

Posted on: 31 Aug 2015അങ്കമാലി: എസ്എന്‍ഡിപി അങ്കമാലി ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. പൊതുസമ്മേളനം ജോസ് തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് യൂണിയന്‍ സെക്രട്ടറി എ.ബി. ജയപ്രകാശ് അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂണിയന്‍ കൗണ്‍സിലര്‍ പി.വി. ബൈജു, ശാഖാ പ്രസിഡന്റ്് എം.കെ. പുരുഷോത്തമന്‍, സെക്രട്ടറി കെ.കെ. വിജയന്‍, വൈസ് പ്രസിഡന്റ് എം.എസ്. ബാബു, എന്‍. ബാലകൃഷ്ണന്‍, ഷംല സുരേന്ദ്രന്‍, കുസുമം തമ്പി, ബിന്ദു റെജി, സ്വപ്‌നേഷ് സുബ്രഹ്മണ്യന്‍, അരുണ്‍ സുരേന്ദ്രന്‍, സിന്ധു മണിക്കുട്ടന്‍, ഉഷാ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗണപതിഹോമം, ഗുരുപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, കലാപരിപാടികള്‍, ശോഭായാത്ര എന്നിവയും ഉണ്ടായി.
അങ്കമാലി: എസ്എന്‍ഡിപി തുറവൂര്‍ ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടത്തി. കുന്നത്തുനാട് യൂണിയന്‍ സെക്രട്ടറി എ.ബി. ജയപ്രകാശ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.എസ്. ചന്ദ്രബോസ് അധ്യക്ഷനായി. യൂണിയന്‍ കൗണ്‍സിലര്‍മാരായ പി.വി. ബൈജു, ടി. എസ്. ബൈജു, ശാഖാ സെക്രട്ടറി എന്‍.എസ്. സുരേഷ്, വൈസ് പ്രസിഡന്റ് കെ.ടി. ഷാജി, വനിതാ സമാജം പ്രസിഡന്റ് സിജി നജി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു സജീവ് എന്നിവര്‍ പ്രസംഗിച്ചു. തലക്കോട്ടുപറമ്പില്‍ നിന്ന് ശോഭായാത്രയും ഉണ്ടായി.

More Citizen News - Ernakulam