ശ്രീനാരായണ ഗുരു നല്‍കിയത് മനുഷ്യനായി ജീവിക്കാനുള്ള സന്ദേശം: സ്വാമി ശിവസ്വരൂപാനന്ദ

Posted on: 31 Aug 2015ആലുവ: ശ്രീനാരായണ ഗുരു ലോകത്തിന് നല്‍കിയത് മനുഷ്യനായി ജീവിക്കാനുള്ള സന്ദേശമാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
161ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് അദ്വൈതാശ്രമത്തില്‍ നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ശ്രീനാരായണ ഗുരുദേവന്‍ ഉയര്‍ത്തിപ്പിടിച്ച ജാതി മത ചിന്തകള്‍ക്ക് അതീതമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ നമ്മുക്ക് ഓരോരുത്തര്‍ക്കും കഴിയണം. ജയന്തി ദിനത്തില്‍ മാത്രം ഗുരു സന്ദേശ പ്രചാരകരായിട്ട് കാര്യമില്ല. ജീവിതത്തില്‍ എല്ലായ്‌പ്പോഴും ഗുരുസന്ദേശം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
ആയിരത്തോളം പേര്‍ സത്സംഗത്തില്‍ പങ്കെടുത്തു. ജയന്തിയോടനുബന്ധിച്ച് ആശ്രമത്തില്‍ നിരവധി പ്രത്യേക ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ 5.30ന് ഗുരുപ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ശാന്തിഹവനം, പാരായണം നടന്നു. എട്ടിന് സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയര്‍ത്തി. വിശേഷാല്‍ ഗുരുപൂജയും നടന്നു. അശ്രമം മേല്‍ശാന്തി പി.കെ. ജയന്തന്‍, മധുശാന്തി, ദിലീപ് ശാന്തി എന്നിവര്‍ പൂജാ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. കെ.എസ്. ജെയിന്‍, വി.ഡി. രാജന്‍, പി.പി. സുരേഷ്, കെ.കെ. ജിനീഷ്, സി.ഡി. സുബ്രഹ്മണ്യന്‍ എന്നിവര്‍ മറ്റു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

More Citizen News - Ernakulam