കഞ്ചാവുമായി യുവാവ് പിടിയില്‍

Posted on: 31 Aug 2015



ആലുവ: കഞ്ചാവ് കൈവശം വെച്ച് കച്ചവടം നടത്തി വന്ന യുവാവിനെ പോലീസ് പിടികൂടി. നാലാംമൈല്‍ കണ്ണക്കുഴി അജീഷ് കൃഷ്ണനെ (21) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലാം മൈല്‍ ഭാഗത്ത് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു അജീഷ്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ദേഹപരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ആലുവ കോടതിയില്‍ ഹാജരാക്കി. അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും കഞ്ചാവ് കച്ചവടം നടത്തുന്ന മുഴുവന്‍ പേരെയും പിടിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

More Citizen News - Ernakulam