ഓണാഘോഷവും കുടുംബ കൂട്ടായ്മയും

Posted on: 31 Aug 2015ആലുവ: തൃക്കുന്നത്ത് റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബ കൂട്ടായ്മയും അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഡി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ് മുഖ്യാതിഥിയായിരുന്നു.
നഗരസഭാ സ്ഥിരംസമിതി ചെയര്‍മാന്‍ എം.പി. സൈമണ്‍, ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസല്‍, എസ്.എന്‍.ഡി.പി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, എഡ്രാക് താലൂക്ക് സെക്രട്ടറി മാധവന്‍ നായര്‍, ഡോ. സി.എം. ഹൈദരാലി, മാര്‍ട്ടിന്‍ ജോസഫ്, ടി.എം. വര്‍ഗീസ്, രാജന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam