ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍

Posted on: 31 Aug 2015കോലഞ്ചേരി: ശ്രീനാരായണഗുരു ജയന്തി കോലഞ്ചേരി മേഖലയിലെ വിവിധ ശാഖകളില്‍ ആഘോഷിച്ചു. പുത്തന്‍കുരിശ് ശാഖയില്‍ വിളബംര ഘോഷയാത്രയും മറ്റക്കുഴിയില്‍ നിന്ന് ചതയദിന ഘോഷയാത്രയും നടന്നു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ. രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. രവീന്ദ്രന്‍ അധ്യക്ഷനായി.
കൈതക്കാട് ശാഖയില്‍ വിളംബര ഘോഷയാത്രയും ജയന്തിദിന ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ. രാജു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ബി. തമ്പി അധ്യക്ഷനായി. സെക്രട്ടറി പി.പി. പുരുഷോത്തമന്‍ സംസാരിച്ചു.
പഴന്തോട്ടം ശാഖയില്‍ നടന്ന ഗുരുജയന്തി ദിന സമ്മേളനം യോഗം ഡയറക്ടര്‍ ബോര്‍ഡംഗം കെ.എന്‍. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. സോമന്‍ സംസാരിച്ചു.
വടയമ്പാടി ശാഖയില്‍ ചതയദിന ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ. രാജു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. സെക്രട്ടറി എം.കെ. സുരേന്ദ്രന്‍ സംസാരിച്ചു.
കൈതക്കാട് പട്ടിമറ്റം എസ്.എന്‍.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ നടന്നു. ജയന്തിദിന സമ്മേളനം യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ. രാജു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ബി. തമ്പി അധ്യക്ഷനായി. മുന്‍ എം.എല്‍.എ എം.എം. മോനായി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍ ബോര്‍ഡംഗം കെ.എന്‍. ഗോപാലകൃഷ്ണന്‍, ശാഖാ സെക്രട്ടറി പി.പി. പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എ.ജി. സുദേവന്‍, ടി.പി. തമ്പി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ശാഖാങ്കണത്തില്‍ നിന്ന് ഗുരുദേവ മണ്ഡപത്തിലേക്ക് ജയന്തിദിന ഘോഷയാത്ര നടന്നു. മണ്ഡപത്തില്‍ ഗുരു പൂജയും നടന്നു.

More Citizen News - Ernakulam