അയ്യങ്കാളി ജന്മദിനാഘോഷം

Posted on: 31 Aug 2015ആലുവ: കേരള പുലയര്‍ മഹാസഭ കാക്കനാട് തറകര തേവയ്ക്കല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജന്മദിനാഘോഷം നടത്തി. വൈസ് പ്രസിഡന്റ് കെ.കെ. വിനീഷ് പതാക ഉയര്‍ത്തി. അവിട്ടം ദിനഘോഷയാത്ര കെ.പി.എം.എസ്. ആലുവ യൂണിയന്‍ വൈസ് പ്രസിഡന്റ് ശിവന്‍ തടത്തില്‍ ഫ്ലഗ് ഓഫ് ചെയ്തു.
ശാഖാ പ്രസിഡന്റ് വി.വി. ഷാജി, സെക്രട്ടറി എം.വി. രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.കെ. ബാലന്‍, കെ.പി.വൈ.എം. ശാഖാ പ്രസിഡന്റ് ടി.എസ്. വിനോദ്, സെക്രട്ടറി എം.എസ്. അഖില്‍, വിനോദ്, ഡി.കെ. സത്യകണ്ണന്‍, ടി.സി. അനിത, മിനി വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അവിട്ടംദിന സാംസ്‌കാരിക സമ്മേളനം കെ.പി.എം.എഫ്. ആലുവ യൂണിയന്‍ പ്രസിഡന്റ് ജിനി സാബു ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ്. ആലുവ യൂണിയന്‍ ട്രഷറര്‍ സി.എ. വാസു വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി. കെ.കെ. ഷിനില്‍ ജന്മദിന സന്ദേശം നല്‍കി.

More Citizen News - Ernakulam