റസി. അസോസിയേഷന് കുടുംബസംഗമം
Posted on: 31 Aug 2015
കടുങ്ങല്ലൂര്‍: കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി റസി. അസോസിയേഷന്റെ കുടുംബസംഗമവും ഓണാഘോഷവും നടന്നു. മുന്‍ നയതന്ത്ര വിദഗ്ദ്ധന് എന്‍. മുരളീധരന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ശ്രീകുമാര്‍ മുല്ലേപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഡി. സന്തോഷ്, ടി. വേലായുധന് നായര്‍, കെ.പി. ദിവാകരന് നായര്‍, പി.ആര്. വിജയകുമാര്‍, ശ്രീകുമാര്‍ ശ്രീലകം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.