ഗുരുദേവ ജയന്തി

Posted on: 31 Aug 2015



പോത്താനിക്കാട്: ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷം ഘോഷയാത്രയോടെ പോത്താനിക്കാട് ശാഖയില്‍ ആഘോഷിച്ചു. കാവടി, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങള്‍, പുലികളി തുടങ്ങിയവ അകമ്പടിയേകി. തുടര്‍ന്ന് നടത്തിയ ജയന്തി സമ്മേളനം എസ്.എന്‍.ഡി.പി. കോതമംഗലം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഉദ്ഘാാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ലാലി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

More Citizen News - Ernakulam