പീതപ്രഭയില്‍ നാടും നഗരവും

Posted on: 31 Aug 2015ഗുരുദേവ ജയന്തി

റവം:
ചതയദിനാഘോഷത്തില്‍ നാടും നഗരവും പീതപ്രഭയില്‍ മുങ്ങി. പിറവത്ത് ശാഖാമന്ദിരത്തില്‍നിന്നാരംഭിച്ച ഘോഷയാത്ര ടൗണ്‍ചുറ്റി അറ്റ്‌ലാന്റിക് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് കൂടിയ ജയന്തിസമ്മേളനം കൂത്താട്ടുകുളം യൂണിയന്‍ സെക്രട്ടറി സി.പി. സത്യന്‍ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്‍ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. യൂണിയന്‍ കൗണ്‍സിലര്‍ എം.എന്‍. അപ്പുക്കുട്ടന്‍, വനിതാസംഘം യൂണിയന്‍ സെക്രട്ടറി മഞ്ജു റെജി എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി ടി.കെ. പ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്റ് ബേബി കണിയാംപറമ്പില്‍ നന്ദിയും പറഞ്ഞു.
പാമ്പാക്കുട:
എസ്എന്‍ഡിപി യോഗം കിഴുമുറി-പാമ്പാക്കുട ശാഖയുടെ ആഭിമുഖ്യത്തില്‍ പാമ്പാക്കുടയില്‍ ഗുരുദേവജയന്തി ആഘോഷിച്ചു. ശാഖാമന്ദിരത്തില്‍ രാവിലെ ഗുരുപൂജ നടന്നു. തുടര്‍ന്ന് ശ്രീനാരായണപുരം ക്ഷേത്രത്തില്‍നിന്നാരംഭിച്ച ചതയദിനഘോഷയാത്ര ടൗണ്‍ചുറ്റി ക്ഷേത്രാങ്കണത്തിലെത്തി സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. എബി എന്‍. ഏലിയാസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. തമ്പി അധ്യക്ഷനായി. മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.
പിറവം: മുളക്കുളം വടക്കേക്കര എസ്എന്‍ഡിപി യോഗം ശാഖയില്‍ ഘോഷയാത്രയ്ക്ക് ശാഖാ പ്രസിഡന്റ് എന്‍.കെ. രവീന്ദ്രന്‍, സെക്രട്ടറി എ.എന്‍. പീതാംബരന്‍, പി.കെ. രാജീവ്, എം.എ. സുമോന്‍, എം. മനോഹരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മണീട്:
എസ്എന്‍ഡിപി യോഗം മണീട് 2269ാം നമ്പര്‍ ശാഖയില്‍ രാവിലെ അഖില്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമത്തോടെ ഗുരുദേവന്റെ പിറന്നാള്‍ച്ചടങ്ങുകള്‍ തുടങ്ങി. ചതയദിനസന്ദേശ പ്രചാരണ വാഹനഘോഷയാത്രയെത്തുടര്‍ന്ന് സര്‍വൈശ്വര്യപൂജ നടന്നു. തുടര്‍ന്ന് ശാഖാങ്കണത്തില്‍നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് ശാഖാ പ്രസിഡന്റ് ശശീന്ദ്രന്‍ ചീരന്താനത്ത്, കെ.പി. അയ്യപ്പന്‍കുട്ടി, പി.വി. പ്രകാശ്, കെ.പി. പ്രസന്നന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പിറവം: എസ്എന്‍ഡിപി യോഗം കിഴുമുറി വെസ്റ്റ് ശാഖയുടെ കുന്നയ്ക്കാത്ത് ശ്രീഭഗവതിക്ഷേത്രം കേന്ദ്രീകരിച്ച് ഗുരുദേവജയന്തി ആഘോഷിച്ചു. 10ന് നടന്ന ചതയദിനഘോഷയാത്രയ്ക്ക് ശാഖാ ഭാരവാഹികളായ ബിജു വാഴയില്‍, അരുണ്‍ സലി, എന്‍.ആര്‍. ശ്രീനിവാസന്‍, മിനി ബിജു, പൊന്നമ്മ രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് പായസവിതരണം നടന്നു.

More Citizen News - Ernakulam