മണ്ണത്തൂര്‍ ലൈബ്രറിയില്‍ ഓണാഘോഷം തുടങ്ങി
Posted on: 31 Aug 2015
ൂത്താട്ടുകുളം: മണ്ണത്തൂര്‍ പബ്ലിക് ലൈബ്രറി, സ്പെട്രോ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം തുമ്പപ്പൂ-2015 ആരംഭിച്ചു.
ബെന്നി തോമസ് സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോള്‍ മേള നടന്നു. ബുധനാഴ്ച രാവിലെ 10 ന് ഷൂട്ടൗട്ട് ഫുട്ബോള്‍ നടക്കും. ശനിയാഴ്ച വൈകീട്ട് 4 ന് ഫുട്ബോള്‍ ഫൈനല്‍ നടക്കും. സ്പെട്രോ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ കലാസന്ധ്യ, തിരുമാറാടി സി.ഡി.എസ്. ജെന്‍ഡര്‍ കലാവേദിയുടെ തിരുവാതിരകളി, നാടന്‍ ദൃശ്യാവിഷ്കാരം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ കായിക മത്സരങ്ങള്‍ ആരംഭിക്കും.
വൈകീട്ട് 5 ന് സാംസ്കാരിക സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. അനില്‍ ചെറിയാന് അധ്യക്ഷനാകും. വൈകീട്ട് 7 ന് എവര്‍ യൂത്ത് മണ്ണത്തൂരിന്റെ മ്യുസിക്കല്‍ ഡാന്‍സ് നൈറ്റ്, രാത്രി 8 ന് കൊച്ചിന് മന്‍സൂര്‍ നയിക്കുന്ന മ്യുസിക്കല്‍ ഈവ് എന്നിവ നടക്കും.