കരയോഗ മന്ദിരത്തിന് ശിലയിട്ടു

Posted on: 31 Aug 2015



കുറുപ്പംപടി: ഇരിങ്ങോള്‍ ഇരവിച്ചിറ ശിവശക്തി എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് എന്‍. ഗോകുല്‍ദാസ് നിര്‍വഹിച്ചു. കരയോഗം വാര്‍ഷികവും ഓണാഘോഷവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ സെക്രട്ടറി പി.ജി. രാജഗോപാല്‍, അഡ്വ. ടി.എന്‍. ദിലീപ് കുമാര്‍, കെ.ജി. നാരായണന്‍ നായര്‍, പി.കെ. രാജീവ്, പി.എന്‍. സന്തോഷ്, ശ്യാംകുമാര്‍, രാജീവ് ബി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലാപരിപാടികളും ഓണസദ്യയും നടന്നു.

More Citizen News - Ernakulam