പീതശോഭയില്‍ ശ്രീനാരായണ ജയന്തി
Posted on: 31 Aug 2015
കൂത്താട്ടുകുളം: എസ്.എന്‍.ഡി.പി. യോഗം കൂത്താട്ടുകുളം യൂണിയന്‍തല ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ തിരുമാറാടിയില്‍ നടന്നു. പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ശാഖാ ചെയര്മാന് വി.കെ. കമലാസനന്, കണ്‍വീനര്‍ എം.പി. ദിവാകരന്, ആഘോഷ കമ്മിറ്റി ചെയര്മാന് എം.ജി. ശശി, കണ്‍വീനര്‍ കെ.എന്‍. വിജയന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കൂത്താട്ടുകുളം ശാഖയില്‍ രാവിലെ 9 ന് സമൂഹ പ്രാര്ത്ഥ നടന്നു. 10 ന് ചതയദിന ഘോഷയാത്ര കൂത്താട്ടുകുളം ടാക്സി സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ചു.
കാക്കൂര്‍ ശാഖയില്‍ യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആര്. പ്രകാശന്, സെക്രട്ടറി ബെയിന്‍ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. തിരുമാറാടി ശാഖയില്‍ ഗുരുപൂജയോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഘോഷയാത്ര നടന്നു.
ഇടയാര്‍ ശാഖയില്‍ യൂണിയന് സെക്രട്ടറി സി.പി. സത്യന് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. ഗോപി അദ്ധ്യക്ഷനായി. കെ.ജി. പുരുഷോത്തമന് മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് എന്‍.കെ. വിജയന് ജയന്തി സന്ദേശം നല്കി.
കിഴകൊമ്പ് ശാഖയുടെ ആഭിമുഖ്യത്തില്‍ താലപ്പൊലി ഘോഷയാത്ര നടന്നു. പൊതുസമ്മേളനം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ഒലിയപ്പുറം ശാഖയില്‍ രാവിലെ 11 ന് ഒലിയപ്പുറത്ത് നിന്ന് ഘോഷയാത്ര ആരംഭിച്ചു. തുടര്‍ന്ന് ഗുരുപൂജ, പ്രസാദ ഊട്ട് എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് എം.ഇ. ദിവാകരന്, സെക്രട്ടറി പി.കെ. ഭാസ്കരന് എന്നിവര്‍ നേതൃത്വം നല്കി.
കോഴിപ്പിള്ളി (കാവുംഭാഗം) ശാഖയില്‍ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടന്നു. കോഴിപ്പിള്ളി മൂന്നാം മൈലില്‍ നിന്ന് ഗുരുദേവ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടന്നു. 12.30 ന് സമാപന സമ്മേളനം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.പി. സത്യന് ചതയ ദിന സന്ദേശം നല്കി. അവാര്‍ഡ് വിതരണം വി.കെ. കമലാസനന് നിര്‍വഹിച്ചു.
കോഴിപ്പിള്ളി ശാഖയില്‍ രാവിലെ മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ഉച്ചയ്ക്ക് 2.30 ന് ജയന്തി ഘോഷയാത്ര നടന്നു. ശാഖാ പ്രസിഡന്റ് ടി.എന്‍. സുനില്‍, വൈസ് പ്രസിഡന്റ് പി.എം. നാരായണന്, സെക്രട്ടറി പി.ഐ. ദിവാകരന് എന്നിവര്‍ നേതൃത്വം നല്കി.
ഇലഞ്ഞി ശാഖയുടെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷാ മാധവന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആര്. മാധവന് അദ്ധ്യക്ഷനായി. സമാപന സമ്മേളനം പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സി.പി. സത്യന് മുഖ്യപ്രഭാഷണം നടത്തി.
മുത്തലപുരം ശാഖയില്‍ രാവിലെ ക്ഷേത്രം മേല്‍ശാന്തി എം.കെ. ശശിധരന് ശാന്തികള്‍ പതാക ഉയര്‍ത്തി. സാംസ്കാരിക സമ്മേളനം യൂണിയന് സെക്രട്ടറി സി.പി. സത്യന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.
മുത്തലപുരം നോര്‍ത്ത് ശാഖയില്‍ രാവിലെ വിവിധ കലാമത്സരങ്ങള്‍ നടന്നു. സമ്മേളനം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശഖാ പ്രസിഡന്റ് കെ.എന്‍. പ്രഭാകരന് അദ്ധ്യക്ഷനായി. സി.പി. സത്യന്, കെ.എന്‍. സുരേന്ദ്രന്, ശാഖാ സെക്രട്ടറി വി.എന്‍. സരസപ്പന്‍ എന്നിവര്‍ സംസാരിച്ചു.
പെരുമ്പടവം ശാഖയില്‍ ജയന്തി സമ്മേളനം യൂണിയന് സെക്രട്ടറി സി.പി. സത്യന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം. രവീന്ദ്രന് അദ്ധ്യക്ഷനായി. എന്‍ഡോവ്മെന്റ് വിതരണം കെ.ജി. പുരുഷോത്തമന് നിര്‍വഹിച്ചു.