യുവാക്കള്‍ വിട്ടുപോകുന്നത് പാര്‍ട്ടിയോടുള്ള മടുപ്പുകൊണ്ട് - വെള്ളാപ്പള്ളി

Posted on: 31 Aug 2015മുളന്തുരുത്തി: ചെറുപ്പക്കാര്‍ കുട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകുന്നത് സമുദായ സംഘടനയുടെ വളര്‍ച്ച കൊണ്ടല്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രത്യയശാസ്ത്ര പാര്‍ട്ടിയോടുള്ള മടുപ്പുകൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് അവര്‍ തിരിച്ചറിയണം. മുളന്തുരുത്തി എസ്.എന്‍.ഡി.പി. യോഗം 1929-ാം നമ്പര്‍ മുളന്തുരുത്തി ഗുരുധര്‍മ ഗ്രാമം ശാഖയിലെ ചതയം തിരുനാള്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക നീതിയിലധിഷ്ഠിതമാണ് എസ്.എന്‍.ഡി.പി. യോഗത്തിന്റെ രൂപവത്കരണം. രാജഭരണ കാലത്താണ് എസ്.എന്‍.ഡി.പി. രൂപം കൊണ്ടത്. സംഘടന ഈഴവ സമുദായത്തിന് വേണ്ടിയാണെന്ന് രേഖകളില്‍ത്തന്നെ പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തലയോലപ്പറമ്പ് കെ.ആര്‍. നാരായണന്‍ സ്മാരക എസ്.എന്‍.ഡി.പി. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എസ്.ഡി. സുരേഷ് ബാബു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.ഡി. പ്രകാശന്‍, പാഴൂര്‍ രവി, സുരേന്ദ്രന്‍ കൈപ്പട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam