കാരുണ്യത്തിന്റെ സന്ദേശവുമായി 'സ്റ്റാര്‍' ഓടി

Posted on: 31 Aug 2015കോതമംഗലം: മാര്‍ ബേസില്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി റിതിന്‍ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ കാരുണ്യത്തിന്റെ സന്ദേശവുമായി സ്റ്റാര്‍ ബസ് ഓടിയത് കൈത്താങ്ങായി. ബസ്സുടമ ബേബി കൂനത്താന്‍, ബസ്സിന്റെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും റിതിന്റെ ചികിത്സാ സഹായനിധിയിലേക്ക് സംഭാവന ചെയ്തു.
കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ധനസമാഹരണം നഗരസഭാ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനേജര്‍ തങ്കച്ചന്‍, ദിലീപ്, ഷിജു തോമസ്, സിജു തോമസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam