ഗുരുദേവ സ്മരണയില്‍ നാടെങ്ങും ജയന്തി ആഘോഷം
Posted on: 31 Aug 2015
കോതമംഗലം: ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം നാടെങ്ങും ആഘോഷപൂര്‍വം കൊണ്ടാടി. എസ്.എന്‍.ഡി.പി. യോഗം താലൂക്ക് യൂണിയനു കീഴിലെ 25 ശാഖകളും പോഷക സംഘടനകളും വിപുലമായ പരിപാടികളോടെ ഗുരുദേവ ജയന്തി ആഘോഷിച്ചു.
കോതമംഗലം ദേവഗിരി ഗുരുദേവ ക്ഷേത്രം, പാലമറ്റം, കരിങ്ങഴ, നേര്യമംഗലം എന്നീ ഗുരുദേവ ക്ഷേത്രങ്ങളില്‍ രാവിലെ വിശേഷാല്‍ പൂജ, വഴിപാടുകള്‍, ഗണപതിഹോമം, കലശപൂജ, ഗുരുദേവ ഭാഗവത പാരായണം, ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരുന്നു.
അതത് ശാഖാ മന്ദിരത്തിന് മുമ്പില്‍ പീത പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടിക്ക് തുടക്കമായി. തുടര്‍ന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെഘോഷയാത്ര നടന്നു. ഘോഷയാത്രക്ക് ശേഷം എല്ലാ ശാഖകളിലും ചതയദിന സമ്മേളനം നടന്നു.
കോതമംഗലം ശാഖയുടെ പൊതുസമ്മേളനം യൂണിയന് പ്രസിഡന്റ് അജി നാരായണന് ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ സജീവ് പാറയ്ക്കല്‍ ജയന്തി സന്ദേശം നല്കി. യൂണിയന് സെക്രട്ടറി പി.എ. സോമന് വിദ്യാഭ്യാസ അവാര്‍ഡ് നല്കി. സി.കെ. വിജയന് അധ്യക്ഷനായി. വി.കെ.കൃഷ്ണന്, കെ.എസ്. ഷിനില്‍കുമാര്‍, ശശിധരന്, നിര്‍മ്മല മണി, പി.കെ. അരുണ്‍ എന്നിവര്‍ സംസാരിച്ചു.
കോട്ടപ്പടി ശാഖയുടെ ചതയദിന സമ്മേളനം യൂണിയന് പ്രസിഡന്റ് അജി നാരായണന് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഇ. ബിനു അധ്യക്ഷനായി. ഡോ.വിജയന് നങ്ങേലി ചതയദിന സന്ദേശം നല്കി.
നേര്യമംഗലം ശാഖയുടെ ചതയദിന സമ്മേളനവും കലാകായിക മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും യൂണിയന് പ്രസിഡന്റ് അജി നാരായണന് നടത്തി. യൂണിയന് സെക്രട്ടറി പി.എ. സോമന് ചതയദിന സന്ദേശം നല്കി. ശാഖ പ്രസി. ഇ.എം.സജീവ് അധ്യക്ഷനായി. സെക്രട്ടറി പി.ആര്.സദാശിവന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.
ചെമ്പന്‍കുഴി, നെടുവക്കാട്, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് എന്നീ ശാഖകളുടെ നേതൃത്വത്തില്‍ നടത്തിയ ചതയദിനാഘോഷം യൂണിയന് സെക്രട്ടറി പി.എ. സോമന് ഉദ്ഘാടനം ചെയ്തു.
പിണ്ടിമന, ഉപ്പുകുളം, കരിങ്ങഴ എന്നീ ശാഖകളുടെ ആഘോഷ പരിപാടി യൂണിയന് പ്രസിഡന്റ് അജി നാരായണന് ഉദ്ഘാടനം ചെയ്തു.
ചെറുവട്ടൂര്‍, മുളവൂര്‍, കറുകടം, ഇളങ്ങവം തുടങ്ങിയ ശാഖകളുടെ നേതൃത്വത്തില്‍ നടത്തിയ ചതയദിന സമ്മേളനം യോഗം കൗണ്‍സിലര്‍ സജീവ് പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
വാരപ്പെട്ടി, നെല്ലിമറ്റം ശാഖകളുടെ ആഘോഷ പരിപാടി യൂണിയന് കൗണ്‍സിലര്‍ ടി.ജി. അനി ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ശാഖ ചതയദിന സമ്മേളനം യൂണിയന് കൗണ്‍സിലര്‍ പി.വി. വാസു ഉദ്ഘാടനം ചെയ്തു.
കുട്ടമ്പുഴ, മണികണ്ഠന്‍ചാല്‍, പാലമറ്റം എന്നീ ശാഖകളുടെ നേതൃത്വത്തില്‍ നടത്തിയ ഗുരുദേവ ജയന്തി സമ്മേളനം യൂണിയന് വൈസ് പ്രസി. എം.കെ. മണി ഉദ്ഘാടനം ചെയ്തു.
.മാമലകണ്ടം ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷം പ്രസിഡന്റ് ഇ.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.കെ. ശശി അധ്യക്ഷനായി.
ഇടമലയാര്‍ ശാഖയുടെ ആഘോഷ പരിപാടി സെക്രട്ടറി ഷാജുവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ദിവാകരന് ഉദ്ഘാടനം ചെയ്തു. തട്ടേക്കാട് ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷം പ്രസിഡന്റ് കെ.കെ. ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് അധ്യക്ഷനായി. വെണ്ടുവഴി ശാഖയുടെ ചതയദിന സമ്മേളനം യൂണിയന് വൈസ് പ്രസിഡന്റ് എം.കെ. മണി ഉദ്ഘാടനം ചെയ്തു. പ്രഭാകരന് അധ്യക്ഷനായി. പനങ്കര ശാഖ ആഘോഷം യൂണിയന് വൈസ് പ്രസി. എം.കെ. മണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിജയന് അധ്യക്ഷനായി.