വാഹനങ്ങളില്‍ വഴിയോര മദ്യവില്പന വ്യാപകമാകുന്നു

Posted on: 31 Aug 2015കൂത്താട്ടുകുളം: ആഡംബര കാറുകളിലുള്‍െപ്പടെ മദ്യവുമായി എത്തി അനധികൃതവില്പന നടത്തുന്ന സംഘങ്ങള്‍ കൂത്താട്ടുകുളത്ത് വ്യാപകമാകുന്നു. കൂത്താട്ടുകുളം, ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ, പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് വില്പന.
ടൗണിലെ ചില റോഡുകളില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങളില്‍ മദ്യം എത്തിച്ചുകൊടുക്കുകയാണ് വില്പനസംഘം ചെയ്യുന്നത്. ഇതിന് കൃത്യമായ കമ്മീഷനുമുണ്ട്. പൊതുറോഡില്‍ പരസ്യമായി മദ്യസേവ നടത്തുന്നവരുടെ സംഘവുമുണ്ട്. കൂത്താട്ടുകുളം കോഴിപ്പിള്ളി അള്ളുങ്കല്‍ ഭാഗം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
മദ്യപിച്ചശേഷം കുപ്പികള്‍ റോഡില്‍ പൊട്ടിച്ചിടുന്നതും പതിവായിട്ടുണ്ട്. ഇലഞ്ഞി കൂര് ഭാഗത്തും മദ്യം വാഹനങ്ങളില്‍ എത്തിച്ച് വില്പന നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വാഹനങ്ങളുടെ നമ്പര്‍ സഹിതം നാട്ടുകാര്‍ പരാതി നല്കിയിട്ടുണ്ട്.

More Citizen News - Ernakulam