അയ്യന്‍കാളി ജയന്തി ആഘോഷമായി
Posted on: 30 Aug 2015
തൃപ്പൂണിത്തുറ: മഹാത്മാ അയ്യന്‍കാളിയുടെ 153-ാം ജന്മദിനം കേരള പുലയര്‍ മഹാസഭ തൃപ്പൂണിത്തുറ യൂണിയന് വിപുലമായി ആഘോഷിച്ചു. ഇരുമ്പനം പുതിയ റോഡ് കവലയില്‍ നിന്ന് സാംസ്കാരിക ഘോഷയാത്ര തുടങ്ങി. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടന്ന സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ്. യൂണിയന് പ്രസിഡന്റ് ടി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ.കെ. ഗോപാലന് വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ നല്കി. ജില്ലാ സെക്രട്ടറി എം.പി. ഓമനക്കുട്ടന്, എ.വി. ബൈജു, യൂണിയന് സെക്രട്ടറി സി.വി. കൃഷ്ണന്, കണ്ടത്തില്‍ തോമസ് കോര്‍ എപ്പിസ്കോപ്പ, പി. വാസുദേവന്‍, എന്‍. സന്തോഷ്, വി.ആര്. വിജയകുമാര്‍, പി.കെ. കാര്ത്തികേയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ: അയ്യന്‍കാളി മെമ്മോറിയല്‍ ട്രസ്റ്റ് അയ്യന്‍കാളിയുടെ 153-ാമത് ജന്മദിനാശംസ സമ്മേളനം നടത്തി. ഫെഡറേഷന് ഓഫ് എസ്.സി. - എസ്.ടി. സംസ്ഥാന ജന. സെക്രട്ടറി വി. കമലന് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് എന്‍.സി. അയ്യപ്പന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. സുകുമാരന്‍, കെ.ഡി.എഫ്. ജില്ലാ പ്രസിഡന്റ് ബി.സി. രാധാകൃഷ്ണന്, പി.കെ. ചോതി, കെ.സി. കാര്ത്തികേയന്, പി.കെ. പീതാംബരന്, കെ.എ. വാസു, ടി.കെ. അയ്യപ്പന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ: കേരള പുലയന് മഹാസഭ 45-ാം നമ്പര്‍ കണയന്നൂര്‍ ശാഖാ യോഗം അയ്യന്‍കാളിയുടെ ജന്മദിനം ആഘോഷിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി കെ.പി. പവിത്രന് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ. തങ്കമണി, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് തോമസ്, കെ.എസ്. വത്സന്, കെ.ടി. കൃഷ്ണന്‍കുട്ടി, ഇ.എസ്. ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കളമശ്ശേരി: കെ.പി.എം.എസ്. തേവയ്ക്കല്‍, കാക്കനാട് തറകര ശാഖ അയ്യന്‍കാളി ജയന്തിദിനാഘോഷം നടത്തി. പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, ഘോഷയാത്ര എന്നിവ ഉണ്ടായി. കെ.കെ. വിനീഷ്, ശിവന് തടത്തില്‍, വി.വി. ഷാജി, എം.വി. രാധാകൃഷ്ണന്, ടി.കെ. ബാലന്, ടി.എസ്. വിനോദ്, എം.എസ്. അഖില്‍, ഡി.കെ. സത്യകണ്ണന്, ടി.കെ. അനില്‍, മിനി വേലായുധന് എന്നിവര്‍ സംസാരിച്ചു.
അവിട്ടംദിന സാംസ്കാരിക സമ്മേളനം
കളമശ്ശേരി: കേരള പുലയര്‍ മഹിളാ ഫെഡറേഷന് അവിട്ടംദിന സംസ്കാരിക സമ്മേളനം നടത്തി. ആലുവ യൂണിയന് പ്രസിഡന്റ് ജിനി സാബു ഉദ്ഘാടനം ചെയ്തു. സി.എ. വാസു, കെ.കെ. ഷിനില്‍, കെ.എന്‍. ഷാനില്‍, എം.വി. സുധാകരന് എന്നിവര്‍ സംസാരിച്ചു.