ദളിത് മഹാസഭയുടെ വെങ്ങാനൂര്‍ തീര്‍ത്ഥയാത്ര ചെറായിയില്‍ നിന്ന് തുടങ്ങി
Posted on: 30 Aug 2015
ചെറായി: അധഃകൃതരുടെ അവകാശങ്ങള്‍ക്കും സാമൂഹ്യ സുരക്ഷിതത്വത്തിനും വേണ്ടി ആദ്യമുയര്‍ന്ന ശബ്ദം അയ്യന്കാളിയുടേതെന്ന് എസ്. ശര്‍മ എം.എല്‍.എ. പറഞ്ഞു.
മഹാത്മ അയ്യന്‍കാളി നടത്തിയ വെങ്ങാനൂര്‍ തീര്‍ഥയാത്രയുടെ അനുസ്മരണാര്ഥം അയ്യന്‍കാളിയുടെ ജന്മവാര്ഷിക ദിനത്തില്‍ ചെറായി രക്തേശ്വരി ബീച്ചിലെ അംബേദ്കര്‍ സ്ക്വയറില്‍ നിന്ന് കേരള ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ്. മുരളിയുടെ നേതൃത്വത്തില്‍ നടത്തിയ വെങ്ങാനൂര്‍ തീര്‍ഥയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. ഉല്ലാസ് അധ്യക്ഷത വഹിച്ചു.
സി.എസ്. മുരളി, പി.സി. സേതുമാധവന്, സി.സി. സാംബശിവന്, കെ.കെ.എസ്. ചെറായി, വി.ആര്. രാജേന്ദ്രപ്രസാദ്, ടി.പി. മുരുകേശന്, കെ.സി. സുചീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ജാതിവിരുദ്ധ സമര കേന്ദ്രങ്ങളായ പുല്ലാട്, തിരുവല്ല, പാറശാല, അമരവിള, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, കണിയാപുരം, ബാലരാമപുരം ചാലിയാര്‍ തെരുവ്, ആറാലും മൂട് പ്ലാവലത്തറ വീട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വെങ്ങാനൂരില്‍ സമാപിച്ചു.