മണ്‍പാത്ര നിര്‍മാണ സമുദായ സഭാ വാര്‍ഷികം
Posted on: 30 Aug 2015
കോലഞ്ചേരി: കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ കടമറ്റം ശാഖയുടെ വാര്‍ഷികവും ഓണാഘോഷവും നടത്തി. പ്രസിഡന്റ് കെ.കെ. ശശിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന ട്രഷറര്‍ സി.എ. വേലായുധന് ഉദ്ഘാടനം ചെയ്തു.
ജില്ലാ വനിതാവേദി പ്രസിഡന്റ് ഗിരിജ തങ്കപ്പന് സമ്മാനദാനവും മുന്‍ ജില്ലാ പ്രസിഡന്റ് കെ.കെ. രാഘവന് വിദ്യാഭ്യാസ അവാര്‍ഡുദാനവും നടത്തി. എന്‍.ഐ. വര്‍ക്കി, കെ.കെ. വേലായുധന്, കെ.ടി. സുനില്‍, ലീല ഉതുപ്പ്, ശകുന്തള കുഞ്ഞുമോന് എന്നിവര്‍ പ്രസംഗിച്ചു.