ഓണാഘോഷം

Posted on: 30 Aug 2015പറവൂര്‍: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന ദേവാലയത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നിര്‍ധനരായ 1000 വിധവകള്‍ക്ക് സാരി വിതരണം നടത്തി
വടക്കേക്കര എസ്‌ഐ. ജയശങ്കര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍, സഹവികാരി ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട്, റോബിന്‍ പടമാട്ടുമ്മല്‍, സെബാസ്റ്റ്യന്‍ പനക്കല്‍, ജോസഫ് കുറുപ്പശേരി എന്നിവര്‍ നേതൃത്വം നല്‍കി.ഓണക്കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി. എം. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. വി. കെ. സജീവ്, സീന സജീവ്, കെ. എം. മോഹനന്‍, എ. കെ. മുരളീധരന്‍, നിഷ ഷെറി മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പറവൂര്‍: എച്ച് ഫോര്‍ എച്ച് പ്രവര്‍ത്തകരെത്തി.
അപകടങ്ങളും വിവിധ രോഗങ്ങളും മൂലം കിടപ്പിലായവരുടെ വീടുകളില്‍ ഓണാശംസകളുമായി എച്ച് ഫോര്‍ എച്ച് പ്രവര്‍ത്തകര്‍ എത്തി. കെടാമംഗലം, വടക്കുംപുറം, കോട്ടപ്പുറം പ്രദേശങ്ങളിലുള്ള നിരവധി വീടകളില്‍ പ്രസിഡന്റ് ഡോ. മനു പി. വിശ്വത്തിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സെക്രട്ടറി ജോസഫ് പടയാട്ടി, അനില്‍കുമാര്‍, മിനി അനില്‍കുമാര്‍, പി. പി. സുകുമാരന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

More Citizen News - Ernakulam