ക്രിക്കറ്റ് കളിച്ച വിദ്യാര്‍ഥിയെ വെട്ടി പരിക്കേല്‍പ്പിച്ചു., ഒരാള്‍ അറസ്റ്റില്‍
Posted on: 30 Aug 2015
പറവൂര്‍: ക്ഷേത്രമുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ഡിഗ്രി വിദ്യാര്‍ഥിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ പുത്തന്‍വേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.
തുരുത്തൂര്‍ ഇട്ടിയാരുപറമ്പില് അജിത(38)നെയാണ് പ്രിന്‍സിപ്പല്‍ എസ്ഐ. എസ്. സനൂജും സംഘവും അറസ്റ്റ് ചെയ്തത്. മാല്യങ്കര എസ്എന്‍എം കോളേജ് ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയും തുരുത്തൂര്‍ അശോകന്റെ മകനുമായ വിഷ്ണു(19)വിനാണ് വെട്ടേറ്റത് . വിദ്യാര്‍ഥിയെ പറവൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുരുത്തൂര്‍ സുന്ദരേശ്വരി ക്ഷേത്ര മൈതാനിയില്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം. അജിതന് ഇവിടെ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞ് കുട്ടികളെ വിലക്കി. ഇതു സംബന്ധിച്ച് വാക്കുതര്‍ക്കവും ഉണ്ടായി. പിന്നീട് വീട്ടില്‍ പോയി വാക്കത്തിയുമായി തിരിച്ചുവന്ന് വിഷ്ണുവിനെ വെട്ടുകയായിരുന്നു.വാക്കത്തി വീശിയ സമയത്ത് കുനിഞ്ഞതിനാല്‍ മാരകമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാക്കത്തി പുറത്തുകൊണ്ടാണ് പരിക്ക്.