ആവണി അവിട്ടം ആചരിച്ചു
Posted on: 30 Aug 2015
പറവൂര്‍: പറവൂര്‍ വിശ്വബ്രാഹ്മണ സമൂഹത്തിന്റെ നേതൃത്വത്തില്‍ ആവണി അവിട്ടം ആചരിച്ചു. ഗണപതിഹോമം, നവഗ്രഹഹോമം, പഞ്ചകലശപൂജ, പൂണൂല് മാറ്റുന്ന ചടങ്ങ് എന്നിവ ഇതോടനുബന്ധിച്ച് നടന്നു. പഴനിവാധ്യാര് കാര്‍മികത്വം വഹിച്ചു. വിശ്വനാഥനാചാരി, കെ.എ. ഗോപാലകൃഷ്ണനാചാരി, പി. കെ. സ്വാമിനാഥനാചാരി എന്നിവര്‍ നേതൃത്വം നല്കി.
പറവൂര്‍ സമൂഹ മഠത്തിന്റെ നേതൃത്വത്തില്‍ ആവണി അവിട്ടം ആചരിച്ചു. സീതാരാമ വാധ്യാരുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമൂഹം ഹൈസ്കൂള്‍ മാനേജര്‍ കെ.ആര്. ചന്ദ്രന് സമ്മാനദാനം നിര്‍വഹിച്ചു.