കരുമാല്ലൂരില്‍ അയ്യന്‍കാളി ജന്മദിനാഘോഷം
Posted on: 30 Aug 2015
കരുമാല്ലൂര്‍: കരുമാല്ലൂരിലെ പുലയ സമുദായത്തില്‍പ്പെട്ട ഏഴ് സ്വതന്ത്ര സംഘടനകള്ചേര്ന്ന് രൂപംകൊടുത്ത കരുമാല്ലൂര്‍ പുലയ ഐക്യ സ്വതന്ത്ര സംഘടനയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയുടെ ജന്മദിനാഘോഷം നടത്തി. രാവിലെ വിവിധയിടങ്ങളില്‍ പതാക ഉയര്‍ത്തി. വൈകിട്ട് മാളികംപീടികയില്നിന്നും നൂറുകണക്കിന് സമുദായാംഗങ്ങള്‍ അണിനിരന്ന ഘോഷയാത്രയുണ്ടായി. തുടര്‍ന്ന് വി.എച്ച്. കോളനിയില്‍ നടന്ന പൊതുസമ്മേളനം മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ടി.എ. ആണ്ടവന് അധ്യക്ഷത വഹിച്ചു. അഡ്വ. മുന്തൂര് കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാാ പഞ്ചായത്തംഗം പി.എ.ഷാജഹാന്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി, കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബാബു,എന്നിവര്‍ സംസാരിച്ചു.