വൃക്ക ദാനംചെയ്തയാളെ ആദരിച്ചു
Posted on: 30 Aug 2015
വൈപ്പിന്‍: നിര്‍ധന കുടുംബത്തിലെ നാഥന് വൃക്ക ദാനം ചെയ്ത സെബാസ്റ്റ്യന്‍ ജോര്‍ജിനെ നെടുങ്ങാട് കരുണ സ്വയം സഹായ സംഘം ആദരിച്ചു. സമ്മേളനം ഫാ. ആന്റണി മൂത്തേടന് ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന് മണ്ടോത്ത് അധ്യക്ഷനായി. ഫാ. ജോര്‍ജ് ആത്തപ്പിള്ളി, അജിത പുഷ്കരന്, വി.എസ്. രവീന്ദ്രനാഥ്, നോബി പുതുശ്ശേരി, വര്‍ഗീസ് ആക്കനത്ത്, എ.ടി. ബേബിച്ചന് എന്നിവര്‍ സംസാരിച്ചു.