ക്രിക്കറ്റിന്റെ പിച്ചിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷ - ശ്രീശാന്ത്
Posted on: 30 Aug 2015
ചെറായി : ക്രിക്കറ്റിന്റെ പിച്ചിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്.
പള്ളത്താംകുളങ്ങര എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച ആറാമത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള കുടുംബസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീശാന്ത്. ദൈവാനുഗ്രഹവും ജനപക്ഷത്ത് നിന്നുള്ള പ്രാര്‍ഥനയുമാണ് തന്റെ നിരപരാധിത്വം തെളിയിച്ചത്.
അച്ഛനും അമ്മയും വീടിന്റെ ശക്തിയാണ്. ഇത് കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇത് പോലുള്ള കുടുംബസംഗമങ്ങള്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാതെ മുന്നേറാന്‍ സഹായിക്കുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസ് പറവൂര്‍ താലൂക്ക് പ്രസിഡന്റ് അഡ്വ. കെ. മോഹനന് ഉദ്ഘാടനം ചെയ്തു. ശ്രീശാന്തിന് ഉപഹാരം നല്കി ആദരിച്ചു. പാഴാട്ട് ഗോകുലപാലന്‍ അധ്യക്ഷത വഹിച്ചു.
കെ. രവീന്ദ്രന്, കെ. പി. ശ്രീകുമാര്‍, കെ. ആര്. രാമചന്ദ്രന്, ഹേമ അശോകന്, എം. സി. സുനില്‍കുമാര്‍, ശാരദ നായര്‍ എന്നിവര്‍ സംസാരിച്ചു. ചലച്ചിത്ര പിന്നണി ഗായകനായ വിജേഷ് ഗോപാലിനെ ചടങ്ങില്‍ ആദരിച്ചു.