നിറയും പുത്തരിയും
Posted on: 30 Aug 2015
ചെറായി : എടവനക്കാട് വാച്ചാക്കല്‍ ആദിപരാശക്തി ദേവീക്ഷേത്രത്തില്‍ നിറയും പുത്തരിയും നടത്തി. ക്ഷേത്രത്തിനു കിഴക്ക്ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ ഭാഗത്ത് സുരേഷ് ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നെല്ക്കതിര്ക്കെട്ടുകള് പ്രത്യേക പൂജകള്‍ക്ക്ശേഷം കതിര്ക്കെട്ടുകളുമായി ക്ഷേത്രത്തിന് ചുറ്റും നിറപുത്തരി പ്രദക്ഷിണം നടത്തി. തുടര്‍ന്ന് നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്കി. ചടങ്ങുകള്‍ക്ക് പ്രസിഡന്റ് സിസി സാംബശിവന്, സഭാ സെക്രട്ടറി പി.കെ. ബാഹുലേയന്, ദേവസ്വം സെക്രട്ടറി വി.കെ. സുനില്‍, ടി.കെ. അരവിന്ദന്, എന്‍.ജി. ശിവദാസ്, ശശി ചെറുപുള്ളി എന്നിവര്‍ നേതൃത്വം നല്കി.