കുട നിര്‍മാണവുമായി പുല്ലങ്കുളം എസ്.എന്‍. ഹൈസ്കൂള്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍
Posted on: 30 Aug 2015
പറവൂര്‍: പുല്ലങ്കുളം എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ കുട നിര്‍മാണവുമായി രംഗത്ത്. സ്കൂളിലെ മുഴുവന്‍ വിദ്യര്‍ഥികള്‍ക്കും ആവശ്യമായ കുടകള്‍ സ്കൂളില്‍ നിന്നുതന്നെ നിര്‍മിച്ചുകൊടുക്കുകയാണ് ലക്ഷ്യം. ചന്ദനത്തിരിയുടെ നിര്‍മാണവും ഇതോടൊപ്പം നടത്തുന്നുണ്ട്. പ്രിന്‍സിപ്പല്‍ സി.എസ്. ജാസ്മിന് ഉദ്ഘാടനം നിര്‍വഹിച്ചു. എ.എസ്. മഞ്ജു, വി.സി. ജീനാമോള്‍, കെ.എസ്. ഷൈബ, അനുപമ പത്മകുമാര്‍, നിതേഷ് ടി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.