നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു
Posted on: 30 Aug 2015
വരാപ്പുഴ: തിരുവോണ പുലര്‍ച്ചെ ദേശീയപാത 17 ല്‍ ചെറിയപ്പിള്ളി പാലത്തിന്റെ അപ്രോച്ച് റോഡില്‍ അപകടം. വരാപ്പുഴ ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റും അപ്രോച്ച് റോഡിന്റെ വശത്തുള്ള കരിങ്കള്‍ ഭിത്തികളും തകര്‍ത്താണ് താഴ്ചയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കുണ്ട്. അപകടം നടന്നയുടന്‍ തന്നെ കാറിലുണ്ടായിരുന്നവര്‍ മറ്റൊരു വാഹനത്തില്‍ കയറിപ്പോയി. റോഡിന്റെ വശത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിയുടെ ആഘാതത്തില്‍ മൂന്നായി ഒടിഞ്ഞുവീണു. പറവൂര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.