നിറയും പുത്തരിയും നടത്തി
Posted on: 30 Aug 2015
ചെറായി: ചെറുവൈപ്പ് വിജ്ഞാനദായിനി സഭ വക ചെമ്പൂഴി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിറയും പുത്തരിയും നടത്തി. ക്ഷേത്രത്തിന് കിഴക്കു ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ സത്യപാലന് തന്ത്രിയുടെ കാര്‍മികത്വത്തില്‍ നെല്ക്കതിര് കെട്ടുകള്‍ പൂജിച്ചു. പ്രത്യക പൂജകള്‍ക്ക് ശേഷം കതിര്ക്കെട്ടുകളുമായി ക്ഷേത്രത്തിന് ചുറ്റും നിറപുത്തരി പ്രദക്ഷിണം നടത്തി. തുടര്‍ന്ന് നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്കി. ചടങ്ങുകള്‍ക്ക് സഭാ സെക്രട്ടറി സുബി, പ്രസിഡന്റ് ജയന് എന്നിവര്‍ നേതൃത്വം നല്കി