വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന ധ്യാനം
Posted on: 30 Aug 2015
അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖലാ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തില്‍ പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് പള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന ധ്യാനം സംഘടിപ്പിച്ചു. ഡോ.ഏല്യാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ധ്യാനം ഉദ്ഘാടനം ചെയ്തു.ഫാ.മാത്യൂസ് പാറയ്ക്കല്‍ അധ്യക്ഷനായി.വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്േകാപ്പ, ഫാ.മാത്യൂസ് അരീയ്ക്കല്‍, ഫാ.തോമസ് ബേബി, കെ.പി.ജോസഫ്, കെ.കെ.ഏല്യാസ്, പി.ഐ.വര്‍ഗീസ്, ടി.പി.വര്‍ഗീസ്, ടി.സി.ഏല്യാസ്, പി.കെ.ആദായി, എം.കെ.വര്‍ക്കി പിള്ള, കുഞ്ഞുമോന് തരിയന്‍, പോള്‍ കൂരന്‍, എ.ഒ.വര്‍ഗീസ്, ടി.പി.ബേബി, പി.വി.ജോര്‍ജ്, പി.സി.പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.നേതൃത്വ പരിശീലനം,വ്യക്തിത്വ വികസനം,ധ്യാനം,കൗണ്‍സലിങ് എന്നിവയും ഉണ്ടായി. 10,11,12 ക്ലാസുകളിലെയും ഡിഗ്രി,ഡിപ്ലോമ കോഴ്സുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ധ്യാനം.കോതമംഗലം സെന്റ് ജോണ്‍സ് മിഷന് ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ഷോബിന്‍ പോളും സംഘവുമാണ് ധ്യാനം നയിച്ചത്.