കോട്ടയത്തുകാവില് സപ്താഹയജ്ഞം തുടങ്ങി
Posted on: 30 Aug 2015
കരുമാല്ലൂര്‍: ആലങ്ങാട് കോട്ടപ്പുറം കോട്ടയത്തുകാവ് ഭഗവതീ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ദീപാരാധനയ്ക്ക് ശേഷം തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടും മേല്‍ശാന്തി മുരളി നമ്പൂതിരിയും ചേര്‍ന്ന് യജ്ഞത്തിന് ദീപം തെളിച്ചു. അരൂര്‍ അപ്പൂജിയാണ് യജ്ഞാചാര്യന്‍.
സപ്തംബര്‍ രണ്ടിന് വൈകീട്ട് 5.30ന് രുക്മിണീ സ്വയംവരം, 7ന് തിരുവാതിരകളി എന്നിവയുണ്ടാകും.
സപ്തംബര്‍ നാലിന് നാമപ്രദക്ഷിണം, ആചാര്യദക്ഷിണ, പ്രസാദ ഊട്ട് എന്നിവയോടെ സപ്താഹയജ്ഞം അവസാനിക്കും.