അയ്യന്‍കാളി ജയന്തി
Posted on: 30 Aug 2015
കാലടി: കെ.പി.എം.എസ്. മാണിക്യമംഗലം ശാഖ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് എ.ആര്. മണി പതാക ഉയര്‍ത്തി. ഭാരതീയ ദളിത് കോണ്‍ഗ്രസ്-ഐ കാലടി ബ്ളോക്ക് കമ്മിറ്റി അയ്യന്‍കാളി ജയന്തിദിനം ആഘോഷിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം കെ.എസ്. ദിലീപ് ഉദ്ഘാടനം ചെയ്തു.
കെ.പി.എം.എസ്. മരോട്ടിച്ചോട് ശാഖ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് വി.സി. കുമാരന് പതാക ഉയര്‍ത്തി.
എസ്.എന്‍.ഡി.പി. യോഗം കാലടി ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടത്തിയ വിളംബര ജാഥയ്ക്കിടെ മാണിക്യമംഗലം, യോര്‍ദനാപുരം കവലകളില്‍ അയ്യന്‍കാളിയുടെ ഛായാചിത്രത്തില്‍ പുഷ്പഹാരം ചാര്‍ത്തി.