ഭഗത് സിങ് ചാരിറ്റി ഫോറം വാര്‍ഷികം

Posted on: 30 Aug 2015



കടുങ്ങല്ലൂര്‍: കണിയാംകുന്ന് ഭഗത് സിങ് യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഭഗത് സിങ് ചാരിറ്റി ഫോറത്തിന്റെ രണ്ടാം വാര്‍ഷികം നടന്നു. റോട്ടറി ക്ലബ്ബ് ആലുവ മേഖലാ പ്രസിഡന്റ് അനില്‍ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. ചാരിറ്റി ഫോറം മുഖ്യ രക്ഷാധികാരി അഡ്വ.ജി.വിജയന്‍ അധ്യക്ഷത വഹിച്ചു.നിര്‍ധനര്‍ക്കുള്ള പെന്‍ഷനും ഓണക്കിറ്റും വിതരണം ചെയ്തു. പി.എഫ്.തോമസ്,കലാഭവന്‍ ജിന്റോ,ടി.വേലായുധന്‍ നായര്‍, എ.കെ.അനില്‍കുമാര്‍,വി.ആര്‍.ജിജിമോന്‍,പി.ശിവന്‍, വി.എസ്.രാജേഷ് കുമാര്‍,ബി.ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam