തിരുവോണ നാളില്‍ 'കുളമായ' റോഡില്‍ വഞ്ചിയിറക്കി പ്രതിഷേധം
Posted on: 30 Aug 2015
അങ്കമാലി:തിരുവോണ നാളില്‍ 'കുളമായ' റോഡില്‍ വഞ്ചിയിറക്കി ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധം.നായത്തോട് -എയര്‍പോര്‍ട്ട്് റോഡില്‍ നായത്തോട് സൗത്ത് ഭാഗത്താണ് റോഡ് തകര്‍ന്ന് കുളമായി കിടക്കുന്നത്.റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞ് കിടക്കുകയാണ്.വടക്കന്‍ ജില്ലയില്‍ നിന്നും വിമാനത്താവളത്തിലേയ്ക്ക് വരുന്നവര്‍ ഈ റോഡ് വഴിയാണ് കടന്നുപോകുന്നത്.കാല്‍നട പോലും സാധ്യമല്ലാത്ത വിധം റോഡാകെ തകര്‍ന്ന് കിടക്കുകയാണ്.ഇരുചക്രവാഹനങ്ങളും മറ്റും കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നു.റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പൊതു മരാമത്ത് വകുപ്പിനും മറ്റും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്ന് ഡി.വൈ.എഫ്.ഐ. ഭാരവാഹികള്‍ അറിയിച്ചു.പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.റെജീഷ് ഉദ്ഘാടനം ചെയ്തു.